കാസര്‍കോട് ഭൂചലനം



കാസര്‍കോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും നേരിയ ഭൂചലനം. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെിരുന്നു. കര്‍ണാടക സുള്ള്യയിലും കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അന്ന് അനുഭവപ്പെട്ടത്. തൊട്ടുമുന്‍പത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതര്‍ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. വീടുകളില്‍ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും ചലനമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.
أحدث أقدم