പാമ്പാടി എം .ജി .എം സ്ക്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പാമ്പാടി മഞ്ഞാടി സ്വദേശിനികളായ രണ്ട് പേർക്ക് പരുക്ക്


ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി എം .ജി .എം സ്ക്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു പാമ്പാടി  മഞ്ഞാടി സ്വദേശിനികളായ അന്നമ്മ ( 78 ) സിജി ( 42 ) എന്നിവർക്കാണ് പരുക്കേറ്റത് വാഹനം ഓടിച്ച ഡ്രൈവർക്ക് പരുക്കില്ല ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം 
പൊൻകുന്നം ഭാഗത്തേക്ക് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അമിത വേഗതയിൽ എത്തി തണൽ മരത്തിൽ ഇടിക്കുകയായിരുന്നു, പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർന്ന്  നാട്ടുകാരുടെ സഹായത്തോടെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പ്രാധമിക ചികിത്സ നൽകി  കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു
أحدث أقدم