ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇന്ത്യക്കാരാണ് മരിച്ച അഞ്ചുപേരും.മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. പെരുന്നാളാ ഘോഷം കഴിഞ്ഞ് മടങ്ങിവരവേ ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ലക്നൗ സ്വദേശികളായ അയാൻ മുഹമ്മദ് നിയാസ്, അനസ് മുഹമ്മദ്, ഇക്ര മുഹമ്മദ് നിയാസ്, ഇന്നായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്.മരിച്ചവരിൽ മൂന്ന് കുട്ടികളും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളാണ്.