നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി: വിവാദ വെളിപ്പെടുത്തലുമായി മുൻ ജയിൽ മേധാവി ആർ ശ്രീലേഖ, പിന്നാലെ അന്വേഷണം


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാദിയെന്ന് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ. പോലീസ് നിരത്തിയ തെളിവുകൾ വ്യാജമാണെന്നും മാധ്യമങ്ങളുടെ സമ്മർദ്ദത്തിന് മുന്നിൽ ദിലീപിനെ കുടുക്കുകയാണെന്നും തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻ ജയിൽ മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും.  നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്.  ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. . ‘ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും’ അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്.കേസ് തന്നെ അട്ടിമറിച്ചെക്കാവുന്ന ഈ വിവാദ വെളിപ്പെടുത്തലിൽ പൊതുജനം ആർക്കൊപ്പം എന്ന് വരും ദിവസങ്ങളിലറിയാം.

أحدث أقدم