വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; പിതാവും സുഹൃത്തും അറസ്റ്റില്‍


തിരുവനന്തപുരം: 12 വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളേയും പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വിതുര മേമല പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം താമസിക്കുന്ന സുരേഷ് കുമാറിനേയും (48) പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെയുമാണ് വിതുര സി ഐ എസ്. ശ്രീജിത്ത്, എസ് ഐ വിനോദ്, സിപിഒമാരായ വിനു, ശരത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പ്രതിയും പെണ്‍കുട്ടിയുടെ പിതാവും കുട്ടിയുടെ വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. പിതാവിന്റെ സാന്നിധ്യത്തിലാണ് പ്രതി പലതവണ വിദ്യാര്‍ഥനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.

ഇതിനിടയില്‍ പ്രതി പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിക്കുകയും അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സലിംഗിനിടയിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിതുര പോലീസ് പിതാവിനെയും സുഹൃത്തിനെയും പിടികൂടുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ തുടര്‍ന്നുളള സംരക്ഷണത്തിന് സിഡബ്ലൂസിക്ക് മുമ്പാകെ ഹാജരാക്കി.

أحدث أقدم