പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർഥിനി ദേവിക (18) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. മാനസിക വിഷമത്താൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.