😆😆ന​ഗ്നനായി എത്തി മോഷണം 😆😆... കള്ളന്റെ ന​ഗ്ന ഫോട്ടോ ഫ്ലക്സ് അടിച്ച് കട ഉടമ, വീഡിയോക്ക് വേണ്ടി ക്യൂ ആർ കോഡും, വൈറലായി ഒരു കള്ളൻ, വീഡിയോ കാണാം


തിരുവനന്തപുരം: കാര്യമായി എന്തെങ്കിലും തടയുമെന്ന് കരുതിയാണ് ഈ കള്ളന്‍ മോഷ്ടിക്കാനെത്തിയത്. അതും ഈ സ്ഥലം രണ്ട് ദിവസം കാര്യമായി നിരീക്ഷിച്ച ശേഷം. അര്‍ധരാത്രിയില്‍ പെടാപ്പാടുപെട്ടു അകത്ത് കയറിയ കള്ളന്‍ കെട്ടിടം മുഴുവന്‍ അരിച്ചു പെറുക്കി. പക്ഷേ വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല. ആറന്‍മുള കണ്ണാടിയും നെട്ടൂര്‍ പെട്ടിയും ചെന്ന പട്ടണം കളിപ്പാട്ടങ്ങളും കണ്ട കള്ളന് കിളിപോയി. എങ്കിലും വളരെ പണിപ്പെട്ട് കയറിയതല്ലേ എന്ന് കരുതി ബാറ്ററിയും, കാമറയുടെ ഹാര്‍ഡ് ഡിസ്‌കാണെന്ന് തെറ്റിദ്ധരിച്ച് യുപിഎസും എടുത്തുകൊണ്ടുപോയി.

ഇതിന് പിന്നാലെ കള്ളന്‍ വൈറലായി. എങ്ങനെയന്നല്ലേ... ദാ ഈ ഫ്‌ലക്‌സ് ബോര്‍ഡിലൂടെ. മോഷണം അറിഞ്ഞ ഉടമകള്‍ ആദ്യം ചെയ്തത് കള്ളന്റെ ഫ്‌ളക്‌സ് അടിച്ച് സ്ഥാപനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നവര്‍ക്ക് വിളിച്ചു അറിയിക്കാനായി ഫോണ്‍ നമ്പറും കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചര്‍ ഷോപ്പിയെന്ന കരകൗശല വില്‍പന കേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്.

ജൂണ്‍ 21, 24, 26 തീയതികളിലായിരുന്നു സ്ഥാപനത്തില്‍ മോഷണ ശ്രമം ഉണ്ടായത്. ഒരു ദിവസം പൂര്‍ണ നഗ്‌നനായും ഒരു ദിവസം അടിവസ്ത്രം മാത്രം ധരിച്ചും പരിസര നിരീക്ഷണത്തിന് എത്തിയ മോഷ്ടാവ് മൂന്നാം ദിനമാണ് അടിവസ്ത്രധാരിയായി സ്ഥാപനത്തിന്റെ ഉള്ളില്‍ കടന്ന് മോഷണശ്രമം നടത്തിയത്. തലയില്‍ തൊപ്പി വച്ചാണ് കള്ളന്‍ എത്തിയത്. ഇടയ്ക്ക് തുമ്മാന്‍ വേണ്ടി തലക്കെട്ട് അഴിച്ചപ്പോള്‍ കള്ളന്റെ നരച്ച താടിയും പുറകോട്ട് തിരിഞ്ഞുള്ള രംഗങ്ങളില്‍ കഷണ്ടി തലയും ക്യാമറയില്‍ വ്യക്തമായി കാണാം. അടിവസ്ത്രം മാത്രം ധരിച്ചും വിവസ്ത്രനായും മോഷണത്തിന് എത്തിയ കള്ളന്റെ ചിത്രം അതേ പടി എടുത്താണ് കള്‍ചര്‍ ഷോപ്പി ഉടമകള്‍ ഫ്‌ലെക്‌സ് അടിച്ചു വച്ചത്. മോഷണത്തെക്കുറിച്ച് പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. 

أحدث أقدم