ഏലപ്പാറയില്‍ മണ്ണിടിച്ചില്‍; ഒരു സ്ത്രീ മണ്ണിനടിയില്‍ കുടുങ്ങി





 പ്രതീകാത്മക ചിത്രം 

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയെ കാണാതായി. കോഴിക്കാനം എസ്‌റ്റേറ്റിലാണ് സംഭവം. എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പുഷ്പ എന്നു വിളിക്കുന്ന ഭാഗ്യമാണ് മണ്ണിനടിയിലായത്. പുലര്‍ച്ചെയായിരുന്നു സംഭവം. 

ലയത്തിന് പിറകിലെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തിരുന്നത്.
أحدث أقدم