യുഎഇയില്‍ മരിച്ച മലയാളി യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായം തേടി അധികൃതര്‍


ദുബൈ: രണ്ടാഴ്‍ച മുമ്പ് യുഎഇയില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി അധികൃതര്‍. ദുബൈയിലെ അല്‍ റഫ ഏരിയയില്‍ മരിച്ച എറണാകുളം കൈപ്പട്ടൂര്‍ തുണ്ടുപറമ്പില്‍ വീട്ടില്‍ പ്രശാന്തിന്റെ (37) മൃതദേഹമാണ് ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.  പിതാവിന്റെ പേര് രാജന്‍ അച്യുതന്‍ നായര്‍. മാതാവ് - ഉഷ. മൃതദേഹം ഏറ്റുവാങ്ങാന്‍ പ്രശാന്തിന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എത്താത്തതിനെ തുടര്‍ന്നാണ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ പൊലീസും പ്രശാന്തിന്റെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കണ്ടെത്താന്‍ യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ട്. പ്രശാന്തിന്റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ യുഎഇയില്‍ ഉണ്ടെങ്കില്‍ 00971561320653 എന്ന നമ്പറില്‍  ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

أحدث أقدم