തിരുവനന്തപുരം .: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.
എന്നാൽ, പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ഇന്ന് ലഭ്യമാകില്ല. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം.