ഫയൽ തീർപ്പാക്കൽ; സം​സ്ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്രവ​ർ​ത്തി​ക്കും







തിരുവനന്തപുരം .: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സു​ക​ളും ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്രയ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
     പ​ഞ്ചാ​യ​ത്ത്‌ ഡ​യ​റ​ക്ട​ർ ഓ​ഫീ​സും ഡെപ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സു​ക​ളും ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ്‌ വ​കു​പ്പ്‌ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.
     എ​ന്നാ​ൽ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്‌ മ​റ്റ്‌ സേവ​ന​ങ്ങ​ൾ ഇ​ന്ന് ലഭ്യ​മാ​കി​ല്ല. ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ്‌ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ലി​നു​ള്ള തീ​വ്രയ​ജ്ഞം. 



أحدث أقدم