വയനാട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച എംപി ഓഫീസ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ ഓഫീസില്‍ എത്തിയത്.
കല്‍പ്പറ്റയിലെ ഓഫീസ് അക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെതാണ്. അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.