പൊൻകുന്നം -പാലാ റോഡിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു, സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം





പൊൻകുന്നം ; വാഹനാപകടത്തിൽ നിരവധി ജീവൻ പൊലിഞ്ഞ പൊൻകുന്നം-പാലാ റോഡിൽ വീണ്ടും അത്യാഹിതം.  ഇന്നലത്തെ കനത്ത മഴയിൽ റോഡിൽ തെന്നി
മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി
ബസിനിടയിലേയ്ക്കു വീണ് ഹോട്ടൽ
ജീവനക്കാരന് ദാരുണാന്ത്യം.

 പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻ പിള്ള (62)യാണ്
അപകടത്തിൽ ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ന് പാലാ പൊൻകുന്നം റോഡിലായിരുന്നു അപകടം. കനത്ത മഴയിൽ
തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി
ബസിന് അടിയിലേക്ക് 
വീഴുകയായിരുന്നു.

ബസ് കയറിയിറങ്ങി സ്കൂട്ടർ പൂർണമായും തകർന്നു. പെരിക്കല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്
പൊൻകുന്നം ഡിപ്പോയിൽ നിന്നാണ് പുറപ്പെട്ടത്.

റോഡിൽ തെന്നി മറിഞ്ഞ സ്കൂട്ടർ
കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ഇടത്
ചകത്തിന് അടിയിലേയ്ക്കണ്
വീണത്. വിവരമറിഞ്ഞ്
സ്ഥലത്തെത്തിയ പൊൻകുന്നം പൊലീസ്  നാട്ടുകാരുടെ സഹായത്തോടെ
രാജേന്ദ്രൻ പിള്ളയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു
أحدث أقدم