കാവലിരുന്ന അമ്മയെ വെട്ടിച്ച്‌ പത്താംക്ലാസുകാരി ഒളിച്ചോടിയത് ഭാര്യയും കുഞ്ഞുമുള്ള സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പം; പത്തനംതിട്ട മൂഴിയാറിൽ നിന്നും കാണാതായ പതിനഞ്ചുകാരിയേയും ബസ് ഡ്രൈവറായ കാമുകനേയും കോട്ടയം നാ​ഗമ്പടം ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടി


  പത്തനംതിട്ട: ആങ്ങമൂഴിയില്‍ നിന്ന്  പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയ കേസിൽ ഇരുവരേയും കോട്ടയയത്ത്  നിന്ന് പൊലീസ് കണ്ടെത്തി.
 സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം നാ​ഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുമാണ് മൂഴിയാർ പൊലീസ് പെൺകുട്ടിയേയും സ്വകാര്യ ബസ് ഡ്രൈവറായ കാമുകനേയും  കണ്ടെത്തിയത്.
ഭാര്യയും കുഞ്ഞുമുള്ള സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പമാണ് പത്താം ക്ലാസുകാരി ഒളിച്ചോടിയത്.

ആവേ മരിയ ബസിന്റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനൊപ്പ (33) മാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടുകൂടിയായിരുന്നു സംഭവം.
കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍. അണ്‍എയ്ഡഡ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണില്‍ ഓട്ടോമാറ്റിക്ക് റെക്കോഡിങ് ഓപ്ഷന്‍ ഇട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെയാണ് മാതാവ് അറിഞ്ഞത്.
പെണ്‍കുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലര്‍ച്ചെ നാലിന് കണ്ണുവെട്ടിച്ച്‌ പെണ്‍കുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 
മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ നമ്പരിലേക്ക് വിളിച്ചു.

നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നുവത്രേ. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കോട്ടയത്ത് ഉണ്ടെന്ന് വിവരം ലഭിക്കുന്നത്. തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ ഇരുവരേയും പിടികൂടുകയായിരുന്നു
أحدث أقدم