പാക് യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങി സൈനികൻ, നിർണായക രേഖകൾ ചോർത്തി നൽകി, അറസ്റ്റ്


ജയ്പ്പൂർ: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐ പ്രവർത്തകയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ ഇന്ത്യൻ സൈനികൻ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് കുമാർ പ്രജാപതെന്ന് 24കാരനാണ് അറസ്റ്റിലായത്. നിർണായകമായ സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയതിനാണ് അറസ്റ്റ്. രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതീവരഹസ്യമായ ചില വിവരങ്ങൾ കൈമാറിയതായി ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുവതിയുടെ വിവാഹവാഗ്ദാനം വിശ്വസിച്ച പ്രജാപത് നിർണായകമായ വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. ബുധനാഴ്ച രാജസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ വെള്ളിയാഴ്ച ജയ്പ്പൂരിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പ്രജാപതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുറച്ച് നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അന്വേഷണത്തിൽ പാക് യുവതിയുടെ ഹണിട്രാപ്പിൽ ഇയാൾ കുടുങ്ങിയതായും അതീവ പ്രാധാന്യമുള്ള നിരവധി വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും വ്യക്തമാവുകയായിരുന്നു. ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിയായ പ്രജാപത് മൂന്ന് വർഷം മുമ്പാണ് സൈന്യത്തിൽ ചേർന്നത്. പരിശീലനത്തിന് ശേഷം പ്രധാനപ്പെട്ട ജോദ്പൂർ റെജിമെന്റി്‌ലായിരുന്നു നിമയനം.

7 മാസം മുമ്പാണ് യുവതിയുമായി ഫോൺ വഴി പ്രജാപത് അടുക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും വീഡിയോ കോളുകളിലൂടെയും ഇരുവരും ദീർഘ നേരം സംസാരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയാണെന്നും ബെംഗളൂരുവിലെ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നോക്കുകയാണെന്നുമാണ് യുവതി വിശ്വസിപ്പിച്ചിരുന്നത്. ഡൽഹിയിൽ വെച്ച് കണ്ടുമുട്ടാമെന്നും വിവാഹം കഴിക്കാമെന്നുമായിരുന്നു യുവതി പ്രജാപതിനെ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് രഹസ്യ രേഖകളു ചിത്രങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. പ്രജാപത് തന്റെ ഫോണിൽ നിന്ന് അയച്ചുകൊടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

أحدث أقدم