യുഎഇ: യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ ഇനി ഓൺലൈനായി ലഭ്യമാകും. യുഎഇയിൽ താമസിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. ജനന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളും ലൈസൻസുകളും ഇൻവോയ്‌സുകളും പോലുള്ള ഔദ്യോഗിക രേഖകളും മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യാറുണ്ട്. ഇതെല്ലാം ഇനി ഓൺലെെൻ വഴി സാധ്യമാകും. തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും. പഠനത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ വിസ പുതുക്കുന്നതിനോ, ജോലിക്കോ വേണ്ടിയാണ് ഇവ പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ മുതിർന്ന പൗരൻമാർക്കും, ഭിന്നശേഷിക്കാർക്കും 80044444 എന്ന നമ്പറിൽ വിളിച്ചാൽ അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിച്ചുണ്ട്. കൂടാതെ വ്യക്തികൾക്കും ബിസിനസുകൾക്കും ആവശ്യമായ അറ്റസ്റ്റേഷന് പ്രത്യേക മാർഗ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ കയറിയാൽ ആണ് ഇതിന് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ സെെറ്റിൽ പോയി ലോഗിൻ ചെയ്താൽ 'സർവിസസ് ഫോർ ഇൻഡിവിജ്വൽസ്' എന്നും 'സർവിസസ് ഫോർ ബിസിനസ്' എന്നും രണ്ട് കാറ്റഗികൾ ഉണ്ട്. ഇതിൽ ആവശ്യമായ സേവനങ്ങൾ സെലക്റ്റ് ചെയ്താൽ മതിയാകും.
യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ ഇനി ഓൺലെെനിൽ
jibin
0
Tags
Top Stories