വിഖ്യാത ഗായകന്‍ ഭൂപീന്ദര്‍ സിങ് അന്തരിച്ചു




ന്യൂഡൽഹി: വിഖ്യാത ഗസൽ ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിങ് (82) അന്തരിച്ചു. കോവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം ചികിത്സയിലിരിക്കെയാണ് മുംബൈയിലെ ആശുപത്രിയിൽ വെച്ച്  തിങ്കളാഴ്ച വൈകുന്നേരമായിരുന്നു മരണം.

ആകാശവാണിയിലൂടെയാണ് ഭൂപീന്ദർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സംഗീത സംവിധായകൻ മദൻ മോഹൻ വഴിയാണ് ഭുപീന്ദർ സിംഗിന് ഹിന്ദി സിനിമാ ലോകത്തേക്ക് വഴി തുറക്കുന്നത്. 'ഹഖീഖത്ത്' എന്ന ചിത്രത്തിലെ 'ഹോകെ മജ്‍ബൂർ' എന്ന ഗാനം മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവർക്കൊപ്പം പാടാൻ മദൻ മോഹൻ ഭൂപീന്ദറിന് അവസരം നൽകി. 

നാം ഗും ജായേഗാ', 'ദിൽ ഡൂൺദ്താ ഹായ് ഫിർ വഹി', 'ഏക് അകേല ഈസ് ഷേഹർ മേം' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഭുപീന്ദർ സിംഗിന്റേതായിട്ടുണ്ട്. ഭാര്യ മിതാലിക്കൊപ്പം പുറത്തിറക്കിയ ഗസൽ ആൽബങ്ങളും ശ്രദ്ധേയമായിരുന്നു.
أحدث أقدم