ഡ്രൈവറുടെ അശ്രദ്ധ; നഴ്സിങ് വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി


തിരുവനന്തപുരം: തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കാലിലൂടെ കയറി ഇറങ്ങി നഴ്സിങ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയ്ക്കാണ് കാലിന് പരിക്ക് പറ്റിയത്. അജിതയുടെ ഇരു കാലിലേക്കും ആണ് ബസ് കയറി ഇറങ്ങിയത്. ക്ലാസിൽ പോവുകയായിരുന്ന അജിതയുടെ ഇരുചക്ര വാഹനത്തിൽ തട്ടിയായിരുന്നു അപകടം.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിട്ടുണ്ട്. നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് തട്ടിയാണ് അപകടം ഉണ്ടായത്.

أحدث أقدم