നികുതി അടവ് കിറുകൃത്യം : മോഹൻലാലിന് കേന്ദ്രത്തിന്റെ അംഗീകാരം.



ന്യൂഡൽഹി :   ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തത്തിന് നടന്‍ മോഹന്‍ലാലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. നികുതി അടവുകള്‍ കൃത്യമായതിന് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് നടനെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്..

സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച്‌ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു, തനിക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ചുമാണ്‌ മോഹന്‍ലാല്‍ വിവരം പങ്കുവച്ചത്. ആന്റണി പെരുമ്ബാവൂരിന്റെ നിര്‍മാണ കമ്ബനിയായ ആശിര്‍വാദ് സിനിമാസിനും കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. രാഷ്ട്രനിര്‍മ്മാണത്തില്‍ ഭാഗമാകാന്‍ അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും നടന്‍ കുറിച്ചു.
أحدث أقدم