കോളടിച്ചത് പ്രവാസികൾ; ഇന്ത്യൻ രൂപയുടെ വിലയിടിവ് റെക്കോഡിൽ


ബഹ്റെെൻ: ഇന്ത്യൻ രൂപ വിലയിടിവ് റെക്കോഡ് നിലയിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്ച ഒരു ബഹ്റൈൻ ദിനാറിന് 210 രൂപയാണ് കിട്ടിയത്. ഇതോടെ കോളടിച്ചിരിക്കുകയാണ് പ്രവാസികൾ. ഇന്ത്യസമ്പത്ത് വ്യവസ്ഥയെ രൂപയുടെ വിലയിടിവ് വലിയ തരത്തിൽ ബാധിച്ചിട്ടുണ്ടെങ്കിലും നാട്ടിലേക്ക് പണം അയക്കുമ്പോൾ വലിയ തുക ലഭിക്കുമെന്ന സന്തോഷത്തിലാണ് പ്രവാസികൾ.

ഓഹരി വിപണിയിലെ തകർച്ചയാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണമായി കാണുന്നത്. ഈ വർഷം തുടക്കം മുതൽ തന്നെ രൂപയുടെ മൂല്യത്തിന്റെ തകർച്ച തുടർന്നിരുന്നു. ഫെബ്രുവരി 20ന് യുക്രെയ്നിൽ റഷ്യ യുദ്ധം ആരംഭിച്ചതേടെയാണ് ഇത് വലിയ രീതിയിൽ രൂക്ഷമായത്.
ഫെബ്രുവരി 21ന് ഡോളറിനെതിരെ 74.49 എന്ന നിലയിൽ ആയിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ഇത് 79.63 എന്ന നിലയിലേക്ക് താഴ്ന്നു.

വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ തോതിൽ പിൻവലിഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ 2.32 ട്രില്യൺ രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യ വിപണിയിൽ നിന്നും പിൻവലിച്ചത്. എന്നാൽ രൂപയുടെ മൂല്യം തകർന്നതിനാൽ കേരളത്തിലേക്കുള്ള പ്രവാസികളുടെ പണം അയക്കൽ കൂടി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം എത്താൻ ഇതിലൂടെ സാധിക്കും എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

ഗൾഫിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്ക് ആണ്. കൊവിഡ് കാലത്ത് മാത്രമാണ് കേരളത്തിലേക്കുള്ള പണം അയക്കുന്നതിന്റെ അളവിൽ മാറ്റം വന്നിരിക്കുന്നത്. കൊവിഡിന് ശേഷം ഇപ്പോൾ ആണ് പണം അയക്കുന്നത് കൂടിയത്. കൊവിഡ് ശേഷം സാമ്പത്തിക രംഗം വലിയ രീതിയിൽ തകർച്ചയിൽ ആയിരുന്നു ഇപ്പോൾ ആണ് പതിയെ നിലമെച്ചപ്പെട്ട് വന്നത്.

أحدث أقدم