രൂപയുടെ മൂല്യം ഇടിഞ്ഞു; ഖത്തർ റിയാലുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു


ഖത്തർ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഖത്തർ റിയാലുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. വിപണിയിൽ ഒരു റിയാലിന് 21 രൂപ 83 പൈസ എത്തി. കുറച്ചു നാളായി ഏറ്റവും ഉയർന്ന വിനിമയ നിരക്കിലൂടെയാണ് വിപണി കടന്നു പോകുന്നത്. ഖത്തറിലെ പണ വിനിമയ സ്ഥാപനങ്ങളിൽ ചില ഇടങ്ങളിൽ ഒരു റിയാലിന് 21 രൂപ 58 പൈസ ലഭിച്ചു. എന്നാൽ മറ്റു ചില സ്ഥാപനങ്ങളിൽ 21 രൂപ 64 പൈസ വരെ ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ പണ വിനിമയ സ്ഥാപനങ്ങൾ തമ്മിൽ ഏതാനും ദിർഹത്തിന്റെ വിത്യാസം മാത്രമാണ് ഉള്ളത്. അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസികൾക്കാണ് വിനിമയ നിരക്കിന്റെ വർധനവിൽ ഗുണം ലഭിച്ചത്. ശമ്പള ദിവസം അടുത്ത ദിവസങ്ങളിൽ ആണ് നിരക്ക് വർധനവ് ഉണ്ടായിട്ടുള്ളത് കൊണ്ട് പ്രവാസികൾക്ക് വലിയ ഗുണം ആണ് ഉണ്ടായിട്ടുള്ളത്. പ്രവാസികളിൽ മിക്കവരും നാട്ടിലേക്കു പണം അയക്കുമ്പോൾ വലിയ ഗുണം ആണ് ലഭിച്ചത്.

അതേസമയം, ദിർഹമുമായുള്ള വിനിമയത്തിൽ രൂപയുടെ വില വീണ്ടും താഴേക്ക് തന്നെയാണ് പോകുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവ് ആണ് ഉണ്ടായിട്ടുള്ളത്. . 23 പൈസയുടെ ഇടിവാണ് ഉള്ളത്. ഒരു ദിർഹത്തിന് 21.66 രൂപയാണ് ഇപ്പോഴുളള നിരക്ക്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 79.49 ആയതിനു പിന്നാലെയാണ് ദിർഹത്തിന്റെ മൂല്യവും വർധിച്ചത്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യം കുറയാൻ കാരണം. ഐടി, ടെലികോം രംഗത്തെ ഉയർന്ന വിൽപ്പന്നയാണ് ഇതിലേക്ക് നയിച്ചത്. പ്രവാസികൾ ആണ് ഊ സാഹചര്യം വലിയ രീതിയിൽ ഉപകാരമായിരിക്കുന്നത്. പലരും കൂടുതൽ പണം നാട്ടിലേക്ക് അയക്കാന് ഈ സമയം തെരഞ്ഞെടുത്തു.

أحدث أقدم