ഭക്ഷണത്തിൽ കണ്ടെത്തിയ പുഴു, സ്‌ക്രൂ, കോഴിത്തൂവൽ
കോഴിക്കോട്: മുക്കം മണാശേരി കെ.എം.സി.ടി മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി കെ.എം.സി.ടി മെഡിക്കൽ കോളേജ് കാന്റിനിൽ നിന്നും മെഡിക്കൽ വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥികൾ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. ഇതിനുമുൻപും നിരവധി തവണ ഭക്ഷണത്തിൽ പുഴു, കോഴിത്തൂവൽ, സ്ക്രൂ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നും ഓരോ തവണയും മാനേജ്മെന്റിനോട് പരാതിപ്പെടുമ്പോൾ പരിഹരിക്കാമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു