പണി തുടങ്ങി...ഇൻഡിഗോ വിമാന കമ്പനിയുടെ ബസ്സ് പിടിച്ചെടുത്തു



 
കോഴിക്കോട്: ആറുമാസത്തെ നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.കുടിശികയുള്ള നികുതിയും അതിന്റെ പിഴയും   ഉൾപ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇൻഡിഗോ അടക്കേണ്ടത്.

കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വർക്ക്ഷോപ്പിൽ നിന്നാണ് പിടിച്ചെടുത്തത്.
أحدث أقدم