കനത്ത മഴ; കണ്ണൂരിൽ തെങ്ങ് വീണ് വയോധിക മരിച്ചു



കണ്ണൂർ :കനത്ത മഴയെ തുടർന്ന് തെങ്ങ് വീണ് കണ്ണൂരിൽ വയോധിക മരിച്ചു. ചെമ്പിലോട്ട സ്വദേശി പുഞ്ചയിൽ ഹൗസിൽ റാബിയയാണ് (65) മരിച്ചത്. ചക്കരക്കൽ ആശുപത്രി കൊച്ചമുക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് സമീപത്തെ പറമ്പിൽ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ റാബിയയെ നാട്ടുകാർ ചക്കരക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ഹസൈനാർ. മക്കൾ: ശഫീർ, സമീർ, ശഫീറ. മരുമക്കൾ: മുനീർ, നൗഫൽ, അൻസില.


أحدث أقدم