ഗോവയിൽ വെച്ച് പരിചയത്തിലായി, പീഡനം; യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ


ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്തുവാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അനന്തുവിനെ അറസ്റ്റ് ചെയ്തത്.

യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗോവയിൽ വെച്ചാണ് അനന്തു യുവതിയെ പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ബന്ധം തുടരുന്നതിനിടെ 2020 ഡിസംബർ മുതൽ കഴിഞ്ഞ മേയ് വരെയുള്ള കാലയളവിൽ 6 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയതെന്ന് യുവതി പറഞ്ഞു.

യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത പോലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ആരംഭിച്ചതോടെ അനന്തു ഒളിവിൽ പോയി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു.

ഇതിനിടെ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ അനന്തുവിനെ തടയുകയും അധികൃതർ സൗത്ത് പോലീസിന് കൈമാറുകയുമായിരുന്നു. യുവതി പീഡനത്തിനിരയായെന്ന ആരോപണവുമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

أحدث أقدم