തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങവെ കാൽതെറ്റി ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം




 
മലപ്പുറം; തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങവെ കാൽതെറ്റി ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) മരിച്ചത്.  തിരൂര്‍ റെയില്‍വേസ്റ്റേഷനിലാണ് അപകടമുണ്ടായത്. 

പോത്തന്നൂരില്‍ നിന്നാണ് മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ കയറുന്നത്. തിരൂരിൽ വണ്ടി നിർത്തിയത് അറിയാൻ മഹേഷ് വൈകിയതാണ് അപകടത്തിന് കാരണമായത്. 4.58-ന് വണ്ടി വിട്ടപ്പോള്‍ മഹേഷ് പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീണു.

തിരുച്ചിറപ്പള്ളിയില്‍ എംആര്‍എഫ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ്. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. 
أحدث أقدم