നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു







ചെന്നൈ
: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(69) അന്തരിച്ചു ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.

രാത്രി ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. രാവിലെ വീട്ടിൽ എത്തിയ ജോലിക്കാരനാണ് പ്രതാപ് പോത്തനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടൻ, സംവിധായകൻ നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയമായി. തകര, ചാമരം എന്നിവയിലൂടെ ശ്രദ്ധേയ നടനായി.1978 ൽ ഭരതന്റെ ആരവത്തിലൂടെ തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങൾ സംവിധാനം ചെയ്തു.
أحدث أقدم