എം.സി റോഡിൽ ഏറ്റുമാനൂരിന് സമീപം കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയം നട്ടാശേരി സ്വദേശി കുഴിക്കാലായിൽ അരുൺ കുമാർ (മോൻ - 45) ജോസഫാണ് മരിച്ചത്. 
അപകടത്തിൽ പരിക്കേറ്റ് റോഡിൽ ഏറെ നേരം കിടന്നിട്ടും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ല,
പിന്നീട് മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബുധനാഴ്ച രാത്രി പത്തു മണിയോടെ എം.സി റോഡിൽ കാരിത്താസ് ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
ഈ സമയം കാരിത്താസ് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജയപ്രകാശ് ബി, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്
أحدث أقدم