അപകട കരമാംവിധം സഞ്ചരിച്ച വാഹന ങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഞെട്ടരക്കടവ് പൊമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ.
പകുതിയോളം ഭാഗം വെള്ളത്തിൽമുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു .
മനഃപൂർവം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് പിഴ ചുമത്തിയത്. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെയും നടപടി ഉണ്ടാകും.