മുംബൈ: സമൂഹമാധ്യമങ്ങളിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻജിഒ നൽകിയ പരാതിയിലാണ് താരത്തിനെതിരെ മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ എന്താണ് രൺവീർ സിങ്ങ് ചെയ്ത കുറ്റം എന്ന ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റുമായി ഉയർന്ന് കേൾക്കുവാൻ തുടങ്ങി.
രൺവീറിന്റെ ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണ്ടിച്ച് രണ്ട് പരാതികളാണ് പോലീസിന് ലഭിച്ചത്. ഒരു മാഗസിന് വേണ്ടിയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട് നടന്നത്. ഇതിന് പിന്നാലെ തന്നെ വിവാദങ്ങൾക്കും ഇടവയ്ക്കുകയായിരുന്നു.
ഇത്തരത്തിൽ താരത്തിനെതിരെ കേസെടുക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പുണ്ടോ എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാം.
രൺവീറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 294 പ്രകാരം, ഏതെങ്കിലും വ്യക്തി പൊതുസ്ഥലത്ത് എന്തെങ്കിലും അശ്ലീല പ്രവൃത്തിയിൽ ഏർപ്പെടുകയോ, പൊതുസ്ഥലത്തോ സമീപപ്രദേശത്തോ ഏതെങ്കിലും അശ്ലീല വാക്കുകൾ പറയുകയോ പാടുകയോ ചെയ്താൽ, അയാൾക്ക് മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയോ പിഴ ഈടാക്കുകയോ അല്ലെങ്കിൽ രണ്ടുംകൂടെ ലഭിക്കുകയോ ചെയ്യാം. പ്രാദേശിക മര്യാദകൾക്ക് ലംഘനങ്ങൾ ഉണ്ടാക്കുന്ന സ്വഭാവമുള്ളതും ശാസ്ത്രീയമോ രാഷ്ട്രീയമോ വിദ്യാഭ്യാസപരമോ സാമൂഹികമോ ആയ മൂല്യങ്ങളില്ലാത്ത ഒരു കാര്യം ഇന്ത്യൻ നിയമപ്രകാരം അശ്ലീലമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സെക്ഷൻ 292 അനുസരിച്ച്, ഏതെങ്കിലും അശ്ലീല പുസ്തകം, ലഘുലേഖ, പേപ്പർ, എഴുത്ത്, ചിത്രം, പ്രതിനിധാനം, ചിത്രം അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുവിന്റെ വിൽപ്പന, വാടകയ്ക്ക് നൽകൽ, വിതരണം, ഇറക്കുമതി, കയറ്റുമതി തുടങ്ങിയവയെല്ലാം ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.
ലാസിവിയസ്, കാമാതുരമായ താൽപ്പര്യം, അഴിമതിക്കുള്ള പ്രവണത മുതലായവ നിർവചിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ കാര്യങ്ങൾ പരാതിക്കാരന്റെ വ്യാഖ്യാനത്തിനായി തുറന്ന് വച്ചിരിക്കുന്നത്. ഈ വകുപ്പുകളുടെ പശ്ചാത്തലത്തിൽ താരത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന് നിരവധി പഴുതുകൾ ലഭ്യമാണെന്നതും ശ്രദ്ധേയമാണ്.
കേസെടുത്തതിന് പിന്നാലെ നിരവധി പ്രമുഖർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്തും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
"എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. അവിടെ നിങ്ങൾക്ക് എന്റെ ആത്മാവിനെ കാണാൻ കഴിയും. അത് എത്രമാത്രം നഗ്നമാണ്? അത് യഥാർത്ഥത്തിൽ നഗ്നമാണ്. ആയിരം ആളുകൾക്ക് മുന്നിൽ എനിക്ക് നഗ്നനാകാൻ പറ്റും. ഞാൻ ഒന്നും തരില്ല. അവർക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം". എന്നായിരുന്നു രൺവീറിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.
അതേസമയം, ഇത്തരത്തിൽ കേസിൽ അകപ്പെടുന്ന ആദ്യ നടനല്ല രൺവീർ സിങ്ങ്. ബോളിവുഡ് നടന്മാരായ മിലിന്ത് സോമനും ജോൺ എബ്രഹാം ആമിർ ഖാൻ എന്നിവരും ഇത്തരത്തിൽ കുടുങ്ങിയിട്ടുണ്ട്.
55ാമത്തെ പിറന്നാൾ ദിനത്തിൽ മിലന്ത് സോമൻ നഗ്നനായി ഗോവയിലെ ബീച്ചിലൂടെ ഓടിയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 294 പ്രകാരം മിലന്തിനെതിരെ കേസെടുത്തിരുന്നു.
2021ൽ ജോൺ എബ്രഹാം ഇൻസ്റ്റാഗ്രാമീൽ നഗ്മമായ ചിത്രം പങ്കുവച്ചത് വിവാദമായിരുന്നു. ആമിർ ഖാൻ തന്റെ ചിത്രമായ പികെയ്ക്ക് വേണ്ടി നഗ്നനായി അഭിനയിച്ചതും വിവാദമായിരുന്നു.