കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ പ്രതി തൂങ്ങിമരിച്ചു.








കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്റെ മകന്‍ ബിജു (37) വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഉദ്യോഗസ്ഥര്‍ തടവുകാരുടെ എണ്ണമെടുക്കാന്‍ നോക്കിയപ്പോള്‍ ബിജുവിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബിജുവിനെ വാര്‍ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ടി.ബി രോഗിയായതിനാല്‍ ബിജുവിനെ ഒ​റ്റയ്ക്ക് ഒരു വാര്‍ഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ പോക്‌സോ കേസ് പ്രതിയായ ബിജു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്.
أحدث أقدم