ഏറ്റുമാനൂരിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ തെങ്ങ് കടപുഴകി വീണു.

.ഏറ്റുമാനൂർ  കോടതി പടിയിലാണ് ഇന്ന് ഉച്ചയോടെ സംഭവമുണ്ടായത്.
ഏറ്റുമാനൂർ  മാരിയമ്മൻ കോവിൽ  ക്ഷേത്രത്തിനു സമീപം താമസിക്കുന്ന  അഭിഭാഷകൻ വിജയചന്ദ്രന്റെ കാറിന് മുകളിലേക്കാണ് തെങ്ങ് കട പുഴകി വീണത്.
കാറിന്റെ  മുകൾഭാഗവും ചില്ലുകളും തകർന്നു.
കാർ നിർത്തി  ഇട്ടശേഷം  വിജയചന്ദ്രൻ കോടതിയിലേക്ക് പോയ സമയത്താണ്  മരം മറിഞ്ഞത്.
ഈ സമയം കാറിന് സമീപത്ത് കൂടി നടന്നു പോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയത്ത് നിന്നും  ഫയർഫോഴ്സ് സംഘം എത്തിയാണ് കാറിനു മുകളിൽ കിടന്ന തെങ്ങ് മുറിച്ചു മാറ്റിയത്.
أحدث أقدم