ജല അതോറിറ്റി സ്പോട്ട് ബില്ലിങ് പുനരാരംഭിച്ചു




തിരുവനന്തപുരം: ഉപയോഗിച്ച വെള്ളത്തിന്റെ അളവ്, മുന്‍ റീഡീങ്, തത്സമയ റീഡിങ് എന്നിവ രേഖപ്പെടുത്തിയുള്ള സ്പോട്ട് ബില്ലിങ് സമ്ബ്രദായം ജല അതോറിറ്റി പുനരാരംഭിച്ചു. മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. മീറ്റര്‍ റീഡര്‍ വീട്ടിലെത്തി റീഡിങ് എടുത്ത ശേഷം അടയ്ക്കേണ്ട തുക മൊബൈല്‍ ഫോണില്‍ സന്ദേശമായി വരുന്നതായിരുന്നു പതിവ്.
ഇത് മൊബൈലടക്കുള്ള സംവിധാനങ്ങളില്‍ പരിചയമില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കടക്കം ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് സ്പോട്ട് ബില്ലിങ് ഏര്‍പ്പെടുത്താനും ജല ഉപയോഗത്തി‍ന്‍റ വിവരങ്ങള്‍ അടങ്ങിയ ബില്‍ നല്‍കാനും കമീഷന്‍ ഉത്തരവിട്ടത്. ഉപയോഗിച്ച വെള്ളത്തി‍െന്‍റ അളവറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും കമീഷന്‍ നിരീക്ഷിച്ചിരുന്നു.

أحدث أقدم