കറി പൗഡറുകൾ കഴിവതും ഒഴിവാക്കാൻ തയ്യാറായി മലയാളികൾ സ്വന്തമായി പൊടിച്ച് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു , മാരക രാസവസ്തുക്കളടങ്ങിയ കറി പൗഡറുകൾ ഇവയൊക്കെയാണ് ? ഇവയിൽ മാരക വിഷവസ്തുക്കളുടെ സാന്നിധ്യം വിശദമായി അറിയാം


തിരു.: കിച്ചണ്‍ ട്രഷേഴ്‌സ്, അജ്മി, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീൻ മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ തുടങ്ങിയ ജനപ്രിയ കറി പൗഡറുകളുടെ പരസ്യം കണ്ട്, അതു വാങ്ങി ഭക്ഷണമുണ്ടാക്കിയാല്‍ വലിയ അസുഖമുണ്ടാനിടയുണ്ടെന്ന് പറയുന്നത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ്.
     കാന്‍സര്‍, നാഡീവ്യൂഹത്തിന് തകരാര്‍, കിഡ്നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തന തടസം എന്നിവയാണ് ഇത്തരം രാസവസ്തുക്കള്‍ പതിവായി ഉള്ളില്‍ ചെന്നാല്‍ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതിനുള്ള സാധ്യതകളുണ്ടെന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍ തന്നെ പറയുന്നു.
      അതേസമയം, ഇത്രയധികം നിയമലംഘനമുണ്ടായിട്ടും പലപ്പോഴും നടപടി പിഴയില്‍ മാത്രം ഒതുങ്ങുകയാണ്. വന്‍തുക പിഴയിട്ടിട്ടും ഇതേ നിയമലംഘനം കമ്പനികള്‍ തുടരുന്നതുമുണ്ട്. പലപ്പോഴും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറം ലോകം അറിയുന്നതുമില്ല. എന്നാൽ, ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും പോകാൻ വാഹനമില്ലെന്നും പറഞ്ഞാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഒഴിഞ്ഞു മാറുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും ആരോപണമുയരുണ്ട്. മായം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ കമ്പനികള്‍ക്കെതിരേ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറുടെ മറുപടിയിലുണ്ട്. കോട്ടയത്ത് പിഴ ഇനത്തില്‍ മൂന്നു ലക്ഷത്തിലധികം രൂപ കിട്ടിയിട്ടുണ്ട്. പല ജില്ലകളിലായി കോടിക്കണക്കിന് രൂപ പിഴ ഈടാക്കിയതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം തങ്ങളുടെ കടമ തീര്‍ത്തുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
〰️〰️〰️〰️〰️〰️〰️

أحدث أقدم