തിരുവനന്തപുരം: നന്ദാവനം എആർ പൊലീസ് ക്യാംപിൽ മദ്യലഹരിയിൽ പൊലീസുകാർ തമ്മിലടിച്ചു. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഡ്രൈവർ ബാരക്കിൽ വച്ചാണ് ഇവർ മദ്യപിച്ചതും പിന്നീട് ബഹളമുണ്ടാക്കി ഒടുവിൽ കയ്യാങ്കളിയിലേക്ക് എത്തിയതും. കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.