പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട്ടുകാരനൊപ്പം നാടുവിട്ടു, മൂന്ന് കുട്ടികളുടെ അമ്മ അറസ്റ്റിൽ





തിരൂർ(മലപ്പുറം):
മൂന്നു കുട്ടികളുടെ അമ്മയായ ഇരുപത്തെട്ടുകാരി പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്നാട്ടുകാരനോടൊപ്പം നാടുവിട്ടു. തിരഞ്ഞു കണ്ടെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന് പിതാവ് താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണത്തിൽ യുവതി തമിഴ്നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചു. 

എന്നാൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടി. ഇതിനിടെ യുവതിയുടെ പബ്ജി കളിയും ഇതുവഴി പരിചയപ്പെട്ടയാളെയും കുറിച്ച് പൊലീസ് വിവരം ശേഖരിച്ചു. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലെത്തി രണ്ടു പേരെയും പിടികൂടുകയായിരുന്നു.

3 മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിനാൽ യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
أحدث أقدم