സിസിടിവിയില്‍ മര്‍ദന ദൃശ്യങ്ങളില്ല; മേഘയെ അറസ്റ്റ് ചെയ്തത് വനിതാ പൊലീസ്: തലശ്ശേരി സദാചാര ആക്രമണത്തില്‍ പൊലീസിന് ക്ലീന്‍ചിറ്റ്




 
കണ്ണൂര്‍: തലശ്ശേരിയില്‍ സദാചാര ആക്രമണം നടന്നെന്ന പരാതിയില്‍ പൊലീസിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനിലെ സിസിടിവിയില്‍ പൊലീസ് പ്രത്യുഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്ലെന്ന് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാരെ പൊലീസ് അക്രമിച്ചു എന്നായിരുന്നു പരാതി. പൊലീസിനോട് ചോദ്യങ്ങള്‍ ചോദിച്ചതിന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും സിസിടിവി ഇല്ലാത്ത സ്ഥലത്തേക്ക് നിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു എന്നുമാണ് പ്രത്യുഷിന്റെ പരാതി. 
 
ഈ മാസം അഞ്ചാം തിയ്യതി രാത്രി പതിനൊന്ന് മണിക്ക് തലശ്ശേരി കടല്‍പ്പാലം കാണാനെത്തിയ സമയത്താണ് ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്റ്റേഷനിലെ സിഐ ബിജു, എസ്‌ഐ മനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 

പൊലീസിനെ ആക്രമിക്കുകയും ഔദ്യോഗിക രകൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
أحدث أقدم