കടുത്തുരുത്തിയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ചെയ്തയാൾ പിടിയിൽ; പിടിയിലായത് ചെങ്ങന്നൂർ സ്വദേശി


കടുത്തുരുത്തി: കടുത്തുരുത്തിയിൽ സിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ. ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് , മുഴങ്ങിൽ വീട്ടിൽ ശാന്തകുമാരൻ നായർ മകൻ പ്രസന്നകുമാറി(47) നെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം വൈറ്റിലയിൽ നിന്നും കോട്ടയത്തേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത യുവതിയെയാണ് പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്ത പ്രസന്നകുമാർ കയറി പിടിച്ചത്.

യുവതി ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ കടുത്തുരുത്തി പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. കടുത്തുരുത്തി സബ് ഇൻസ്‌പെക്ടർ വിനോദ് എ.ഡി, എ.എസ്.ഐ മാരായ റെജിമോൻ സി.റ്റി,, ബാബു പി.എസ്,സന്ധ്യ പി. എസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
أحدث أقدم