പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർക്കും സെക്യൂരിറ്റി ജീവനക്കാരനും നേരെ അക്രമം





പാലാ
: പാലാ ജനറൽ ആശുപത്രിയിൽ ആശുപത്രി ജീവനക്കാർക്ക് നേരെ അക്രമം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഡ്യൂട്ടി ഡോക്ടറെയും സെക്യൂരിറ്റി സ്റ്റാഫിനെയും ഒരാൾ കയേറ്റം ചെയ്യുകയായിരുന്നു.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ അരുൺ, സെക്യൂരിറ്റി ജീവനക്കാരൻ ജിമ്മി എന്നിവർക്കാണ് പരിക്കേറ്റത്.
പിടിവലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന്റെ കൈയുടെ കുഴ തെന്നി മാറി.

സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം നടത്തി.

 ആശുപത്രിയിൽ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

അക്രമി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 ഇയാൾ മാനസിക പ്രശ്നമുള്ള ആളാണോ അതോ മയക്കുമരുന്നിന് അടിമയാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
أحدث أقدم