യാത്രയയപ്പ് ചടങ്ങിൽ മോദി രാഷ്ട്രപതിയെ അവഗണിച്ചെന്ന ആരോപണവുമായി ആം ആദ്മിയും കോണ്ഗ്രസും


ദില്ലി: പാര്‍ലമെന്‍റിലെ യാത്രയയപ്പ് ചടങ്ങില്‍ അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതിയെ ക്യാമറക്ക് പോസ് ചെയ്യുന്ന തിരിക്കിനിടെ  പ്രധാനമന്ത്രി അവഗണിച്ചെന്ന ആക്ഷേപവുമായി ആംആംദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും. രാഷ്ട്രപതി തൊഴുത് നീങ്ങുന്നതിന്‍റെ വിഡിയോ പങ്കു വച്ച്, സര്‍ ഇവര്‍ ഇങ്ങനെയാണ്. അങ്ങയുടെ കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ലെന്ന പരിഹാസം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തി. സമാന രീതിയിലുള്ള  വിമര്ശനം കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചതിന് പിന്നാലെ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു. രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദനം ചെയ്തെന്നും,  ദൃശ്യത്തിലെ  ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.


أحدث أقدم