ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ മൊഴിയെടുത്ത ഇഡി വീണ്ടും ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം സോണിയയോട് ചോദിച്ചത്. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
സോണിയാഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് മെഡിക്കല്‍ സംഘത്തെ തയ്യാറാക്കി നിര്‍ത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിയില്‍ കോണ്‍ഗ്രസ് ഇന്നും പ്രതിഷേധിക്കും. രാജ് ഘട്ടില്‍ സത്യഗ്രഹം നടത്താനിയിരുന്നു പദ്ധതിയെങ്കിലും ദൽഹി പോലീസ് അനുമതി നല്‍കിയില്ല. ആ പശ്ചാത്തലത്തില്‍ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കും. സത്യഗ്രഹ സമരം നടത്താന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.