കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്നു കേസിൽ പെടുത്താൻ ശ്രമിച്ച ഇടതു പഞ്ചായത്തംഗം രാജിവെച്ച വണ്ടന്മേട്ടിൽ യുഡിഎഫിന് വിജയം





ഇടുക്കി :
വണ്ടന്മേട് പഞ്ചായത്ത് 11ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. കഴിഞ്ഞ തവണ കൈവിട്ടു പോയ വാര്‍ഡ് തിരിച്ചു പിടിക്കാന്‍ യുഡിഎഫ് നിയോഗിച്ച സൂസന്‍ ജേക്കബ്ബാണ് വിജയം സ്വന്തമാക്കിയത്. എല്‍ഡിഎഫ് രംഗത്തിറക്കിയ ലിസ ജേക്കബ്ബിനെയും ബിജെപിയുടെ രാധ അരവിന്ദനെയുമാണ് സൂസന്‍ പരാജയപ്പെടുത്തിയത്.

മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്താകെ വലിയ ചര്‍ച്ചയായി മാറിയതാണ് വണ്ടന്മേട് പഞ്ചായത്തും പതിനൊന്നാം വാര്‍ഡായ അച്ചക്കാനവും. കാമുകനൊപ്പം ജീവിക്കാന്‍ വാഹനത്തില്‍ എംഡിഎംഎ വച്ച്‌ ഭര്‍ത്താവിനെ കേസില്‍ പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. കേസില്‍ അകപ്പെട്ടതോടെ മെമ്പറായ സൗമ്യ സുനിലില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഇതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.


Previous Post Next Post