മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്താകെ വലിയ ചര്‍ച്ചയായി മാറിയതാണ് വണ്ടന്മേട് പഞ്ചായത്തും പതിനൊന്നാം വാര്‍ഡായ അച്ചക്കാനവും. കാമുകനൊപ്പം ജീവിക്കാന്‍ വാഹനത്തില്‍ എംഡിഎംഎ വച്ച് ഭര്‍ത്താവിനെ കേസില്‍ പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. കേസില്‍ അകപ്പെട്ടതോടെ മെമ്പറായ സൗമ്യ സുനിലില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഇതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.