വെള്ളക്കെട്ടില്‍ നിന്ന് രക്ഷ നേടാന്‍ കുട്ടികളെ ഉപയോഗിച്ച് കസേരയ്ക്ക് മുകളില്‍ അധ്യാപികയുടെ അഭ്യാസം; ഒടുവില്‍ സസ്‌പെന്‍ഷന്‍


ഉത്തര്‍പ്രദേശ്വിദ്യാര്‍ത്ഥികളുടെ മികച്ച മാതൃകയായിരിക്കണം അധ്യാപകര്‍. വിദ്യാര്‍ത്ഥികളെ നേര്‍ വഴിയില്‍ നടത്താനും നല്ല കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കാനും അധ്യാപകര്‍ക്ക് കഴിയണം. പക്ഷെ ഉത്തര്‍പ്രദേശിലെ ഒരു അധ്യാപിക ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊങ്ങിയ സ്‌കൂള്‍ പരിസരത്ത് നിന്നുള്ള കാഴ്ചയാണിത്. സ്‌കൂളിലേക്ക് എത്തിയ അധ്യാപികയ്ക്ക് നടക്കാനായി പ്ലാസ്റ്റിക് കസേരകള്‍ നിരത്തി ഇട്ട് കൊടുക്കകയാണ് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം നടന്നത്. വെള്ളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇട്ട് നല്‍കിയ കസേരയുടെ മുകളിലൂടെയാണ് അധ്യാപിക നടന്ന് പോകുന്നത്. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ അധ്യാപകരാണ് നിങ്ങളുടെ ജീവിതത്തിലെ പ്രധാന വഴികാട്ടികള്‍.

നിങ്ങളുടെ അധ്യാപകരുടെ ഉപദേശങ്ങളും പ്രവര്‍ത്തനങ്ങളും നിങ്ങളുടെ വളര്‍ച്ചയെ വളരെയധികം ബാധിക്കും. എന്നിരുന്നാലും, ഒരു സ്‌കൂള്‍ അധ്യാപികയുടെ പ്രവൃത്തി ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സമയം അത്രയും വിദ്യാര്‍ഥികള്‍ മഴ നനഞ്ഞാണ് നില്‍ക്കുന്നത്. കുട്ടികള്‍ ഏറെ സാഹസികമായാണ് വെള്ളത്തിലൂടെ നടന്ന് അധ്യാപികയ്ക്കായി പ്ലാസ്റ്റിക് കസേരകള്‍ ഇട്ട് നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ മീഡിയ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വീഡിയോ വൈറലായതോടെ അധ്യാപികയെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.പായല്‍ മൊഹീന്ദ്ര എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കു

വെച്ചത്. ബുധനാഴ്ച പെയ്ത മഴയിലാണ് സ്‌കൂള്‍ പരിസരത്ത് വെള്ളം കയറിയത്. വെള്ളത്തില്‍ നില്‍ക്കുന്ന കുട്ടികളുടെ അവസ്ഥ കണ്ടിട്ട് നിരവധി പേരാണ് വിമര്‍ശനുമായി എത്തിയത്.

ഇത് കസേര കളിയല്ല മതുരയിലെ സ്‌കൂളില്‍ അധ്യാപികയെ വെള്ളപ്പൊക്കത്തില്‍ നിന്ന് അതിസാഹസകിമായി ക്ലാസിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്ത് വന്നത്.

أحدث أقدم