വെടിയേറ്റു വീണ ഷിൻസോ അബേ ഇന്ത്യയുടെ നല്ല സുഹൃത്ത് , പത്മവിഭൂഷൺ നൽകി, മോദിയുമായും ചങ്ങാത്തം;


ഇന്ത്യ : ഇന്ത്യയുടെ അടുത്ത സുഹൃത്ത്, ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം ഭരിച്ച പ്രധാനമന്ത്രി എന്നിങ്ങനെ സുപരിചിതമായ പേരാണ് ഷിൻസോ ആബെയുടേത്. ഇന്ത്യയുമായും മോദി സർക്കാരുമായും വളരെ അടത്ത ബന്ധം പുലർത്തി അദ്ദേഹം ഇന്ത്യാക്കാർക്കിടയിലും ശ്രദ്ധേയനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്തായ ഷിൻസോ ആബെ ലോക വേദികളിൽ അടക്കം ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു.

ജനപ്രിയ പ്രധാനമന്ത്രി

ലോകത്തിന്റെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിക്കുന്ന ജപ്പാൻ ഏറ്റവുമധികം കാലം ഭരിച്ചതിന്റെ റെക്കോർഡുള്ള പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. തുടർച്ചയായി 50 വർഷം ഭരിച്ച ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലൂടെ നേതാവായ ആബേ 2006 മുതൽ 2007 വരേയും പിന്നീട്, 2012 മുതൽ 2020 വരേയും പ്രധാനമന്ത്രിസ്ഥാനം വഹിച്ചിരുന്നു.

1993ൽ ജപ്പാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലേക്ക് ആബെ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട്, നിർണായക സ്ഥാനത്തേത്തുന്നത് 2005ൽ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായതോടെയാണ്. അടുത്ത വർഷം തന്നെ അദ്ദേഹം പാർട്ടിയുടെ പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. പിന്നീട്, ആരോഗ്യപ്രശ്നങ്ങൾ കാരണം 2020ൽ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു.

സാമ്പത്തിക പരിഷ്കരണം, സുനാമി പുനരധിവാസം, അയൽരാജ്യമായ ചൈനയുമായുള്ള തർക്കങ്ങൾ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ തരണം ചെയ്താണ് ലിബറൽ പാർട്ടി അധികാരത്തിൽ എത്തിയത്.

'ഞാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചു, ജനങ്ങൾ ഏൽപ്പിച്ച ജോലി എനിക്ക് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഇല്ലെങ്കിൽ എനിക്ക് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ല എന്ന വിശ്വാസത്തോടെയാണ് ഞാൻ ഈ തീരുമാനമെടുത്തത്' എന്നാണ് ആബെ സ്ഥാനമൊഴിയുന്നതിന് മുൻപായി നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

തുടർന്ന്, അദ്ദേഹത്തിന്റെ തന്നെ വിശ്വസ്തനുമായ യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ക്യാബിനെറ്റ് സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാൻ കാരണമായത്.

ഇന്ത്യയുമായി അടുത്ത ബന്ധം

ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ ലോക നേതാവാണ് ഷിൻസോ ആബേ. നിരവധി ഇന്ത്യാ സന്ദർശനം നടത്തിയ ആബേ ഇന്ത്യക്കാർക്കും സുപരിചിതനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് എന്ന നിലയിലും അദ്ദേഹം വളരെ ശ്രദ്ധേയനാണ്. അന്താരാഷ്ട്ര തലങ്ങളിൽ ഇന്ത്യയെ പലവട്ടം പിന്തുണച്ചിട്ടുള്ളതും ആബേ തന്നെയാണ്.

ഇന്ത്യയും ചൈനയും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ സാഹചര്യത്തിലും ആബെ ഇന്ത്യക്കൊപ്പം തന്നെയാണ് നിലകൊണ്ടത് എന്നതും ശ്രദ്ധേയമാണ്.

ജപ്പാൻ ഇന്ത്യയ്ക്ക് ഏറ്റവുമധികം വായ്പ നൽകിയത് ആബെയുടെ കാലത്താണ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ച് ഷിൻസോ ആബെയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.

അദ്ദേഹത്തിന് വെടിയേറ്റ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് കാണിച്ച് ട്വീറ്റ് ചെയ്തിരുന്നു. താങ്കളുടെ ആരോഗ്യനിലയേക്കുറിച്ച് അറിഞ്ഞപ്പോൾ ഒരുപാട് വേദന തോന്നി. സമീപ വർഷങ്ങളിൽ ഷിൻസോ ആബെയുടെ നേതൃപാടവത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ആഴമേറിയതുമായി. എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും ട്വിറ്ററിൽ കുറിച്ചു.

أحدث أقدم