ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി പിടിയില്‍.....ക്ഷേത്രത്തിലെ നിലവിളക്കുകളും പൂജയ്ക്കുള്ള തട്ടും ഉരുളിയും മോഷ്ടിച്ചു;


തിരുവനന്തപുരം: ക്ഷേത്രത്തിലെ നിലവിളക്കുകളും പൂജയ്ക്കുള്ള തട്ടും ഉരുളിയും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ഗുണ്ടാ ലിസ്റ്റിൽ പെട്ട നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് പൂവാർ പൊലീസിന്‍റെ പിടിയിലായത്.  അരുമാനൂർ കൊല്ലപഴിഞ്ഞി സ്വദേശി ജ്യോതിഷ് (33) ആണ് അറസ്റ്റിലായത്. 

അരുമാനൂർ കൊല്ലപഴിഞ്ഞി പഞ്ചമി ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും പൂജാ തട്ടങ്ങളും നിവേദ്യം വെക്കുന്ന ഉരുളിയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പൂവാർ സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളുമാണ് ഇയാളെന്ന് പൂവാർ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ പറഞ്ഞു. 

പൂവാർ സർക്കിൾ ഇൻസ്പെക്ടർ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ  എസ്.ഐമാരായ തിങ്കൾഗോപകുമാർ , സലിം കുമാർ, അഭയകുമാർ, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

أحدث أقدم