ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്തുക്കൾ മൃതദേഹം കാട്ടിൽ കുഴിച്ചിട്ടു


ഇടുക്കി: കുഞ്ചിത്തണ്ണി പോതമേടിനു സമീപം വനത്തിനുള്ളിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ചിത്തണ്ണി സ്വദേശികളായ മൂന്നുപേർ രാജാക്കാട് പോലീസിൽ കീഴടങ്ങി.

നായാട്ടിനിടെ മഹേന്ദ്രൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചതാണെന്നാണ് സംഘം പോലീസിനോടു പറഞ്ഞത്. കഴിഞ്ഞ മാസം 27 മുതൽ മഹേന്ദ്രനെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.

മഹേന്ദ്രൻ ഉൾപ്പെട്ട നാലംഗ സംഘം പോതമേട് മേഖലയിലെ വനത്തിൽ നായാട്ടിനു പോയതായി പോലീസ് കണ്ടെത്തിയിരുന്നു. സംഘാംഗങ്ങളെ പോലീസ് തെരയുന്നതിനിടെയാണ് ഇവർ കീഴടങ്ങിയത്. കുഴിച്ചു മൂടിയ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

أحدث أقدم