അഗത്തി: നാല് ദിവസം കാത്തുനിന്നിട്ടും എയര്‍ ആംബുലന്‍സ് കിട്ടാതെ ലക്ഷദ്വീപില്‍ രോഗി മരിച്ചെന്ന് പരാതി. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍, എയര്‍ ലിഫ്റ്റ് ചെയ്യാന്‍ എയര്‍ ആംബുലന്‍സ് കിട്ടിയിരുന്നില്ല.
ഇന്നലെ രാവിലെയാണ് സെയ്ദ് മുഹമ്മദ് മരിച്ചത്. കഴിഞ്ഞ മാസം ചെത്ത്‌ലത്തില്‍ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവും വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിയാതെ മരിച്ചിരുന്നു.