അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു, മകന് ഗുരുതര പരിക്ക്‌




അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം
 

പത്തനംതിട്ട: അടൂര്‍ ഏനാത്ത് വെച്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് അപകടം.

ഇവരുടെ മകൻ നിഖിലിന് ​ഗുരുതരമായി പരിക്കേറ്റു. നിഖിലിനെ കോട്ടയം മെഡില്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
أحدث أقدم