വരള്‍ച്ച സമാനമായ അവസ്ഥ, 'മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍' തവളക്കല്യാണം; തടിച്ചുകൂടി ജനം





തവളക്കല്യാണം
 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഴ ലഭിക്കുന്നതിന് തവളക്കല്യാണം നടത്തി. ഗോരഖ്പൂരില്‍ മണ്‍സൂണ്‍ സമയത്തും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. തുടര്‍ന്ന് ഹിന്ദു മഹാസംഗ് ആണ് തവളക്കല്യാണം നടത്തിയത്. 

കാളിബാരി ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയാണ് ചടങ്ങ് നടന്നത്. വരള്‍ച്ച സമാനമായ അവസ്ഥ മാറുന്നതിനാണ് ചടങ്ങ് നടത്തിയതെന്ന് ഹിന്ദു മഹാസംഗ് അറിയിച്ചു. മണ്‍സൂണ്‍ കാലം ആയിട്ടും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. മികച്ച മഴ ലഭിക്കുന്നതിന് വേണ്ടിയാണ് തവളക്കല്യാണം സംഘടിപ്പിച്ചത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്.

വരള്‍ച്ച സമാനമായ അവസ്ഥയാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് ഹിന്ദു മഹാസംഗ് ഭാരവാഹിയായ രമാകാന്ത് വര്‍മ്മ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹോമം നടത്തി. ഈയാഴ്ച വിശ്വാസം അനുസരിച്ച് തവളക്കല്യാണം നടത്തി. ചടങ്ങുകള്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ പ്രദേശത്ത് മഴ ലഭിക്കുമെന്നും രമാകാന്ത് വര്‍മ്മ പ്രതീക്ഷ പ്രകടിപ്പിച്ചു.


أحدث أقدم